പാർട്ടിയെ ദുർബലപ്പെടുത്തരുത്; പിവി അൻവറിൻ്റെ കാലുപിടിച്ച് സിപിഎം; വിചിത്രം ഈ പാർട്ടിനീക്കം !! അമ്പരന്ന് അണികൾ


പിവി അന്‍വര്‍ എംഎല്‍എ പാർട്ടിക്കും ഇടതു സർക്കാരിനുമെതിരെ നടത്തുന്ന പരസ്യ ആരോപണങ്ങളോട് യോജിക്കാനാവില്ലെന്ന് സിപിഎം. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ എതിരാളികക്ക് സർക്കാരിനെയും പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. അൻവർ തൻ്റെ സമീപനം തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്നും നിന്നും പിന്തിരിയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.


നിലമ്പൂർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ തുടർ ആരോപണങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തും. നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വര്‍ ഇടതു മുന്നണിയുടെ സ്വതന്ത്ര അംഗമെന്ന എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ പകർപ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങളിൽ സര്‍ക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാർട്ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ സർക്കാരിനും പാർട്ടിക്കും എതിരെ തുടർച്ചയായി മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top