ഡിഡി ന്യൂസ് ലോഗോ ദൂരദര്ശന് കാവിയാക്കി; സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ലോഗോ നിറം മാറ്റിയത്; മാറ്റം ലോഗോയില്‍ മാത്രം, മൂല്യങ്ങള്‍ തുടരുമെന്ന് പുതിയ പ്രമോയില്‍ വിശദീകരണം
April 18, 2024 12:50 AM

ഡല്‍ഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്ശന് കാവിയാക്കി. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്ശന് വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.
നിറം മാറിയതുമായി ബന്ധപ്പെട്ട പുതിയ പ്രമോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. ‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’-പോസ്റ്റില്‍ ഡിഡി ന്യൂസ് പ്രഖ്യാപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here