വനിതാ സംവരണ ബിൽ നടപ്പാകുന്ന കാര്യത്തിൽ സംശയം; ജാതി സെൻസസിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള കേന്ദ്രത്തിൻ്റെ തന്ത്രമാണെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെൻ്റ് പാസാക്കിയ വനിതാ സംവരണ ബിൽ നടപ്പാകുന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. വനിതാ സംവരണം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. വനിതാ സംവരണ ബില്ല് കേന്ദ്രസർക്കാരിന്റെ തന്ത്രമാണെന്നും ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതുവഴി ശ്രമമെന്നും രാഹുൽ ആരോപിച്ചു. വനിതാ സംവരണ ബില്ല് വേ​ഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പത്തുവർഷം കഴിഞ്ഞും ഇത് നടപ്പാക്കുമോ എന്ന് ആർക്കും വ്യക്തമല്ല. സെൻസസും മണ്ഡല പുനർനിർണയവും കഴിയുമ്പോൾ വർഷങ്ങളെടുക്കും. ഉടൻ തന്നെ നടപ്പാക്കാൻ കഴിയുന്നതാണിത്. എന്നാൽ കേന്ദ്രം അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎ ഭരണകാലത്ത് വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം നടപ്പാക്കാത്തതിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചു. അന്ന് ഒബിസി വ്യവസ്ഥയിലായിരുന്നതിൽ 100 ശതമാനവും ഖേദമുണ്ട്. അന്ന് അത് നടപ്പാക്കേണ്ടതായിരുന്നു. പുതിയ സെൻസെസ് ജാതി അടിസ്ഥാമാക്കി നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഭരണസംവിധാനത്തിൽ ഒബിസി വിഭാ​ഗത്തിന്റെ സാന്നിധ്യം കുറവുണ്ട്. എത്ര പിന്നാക്കക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത പ്രസം​ഗത്തിൽ പറയണം. ജാതി അടിസ്ഥാനത്തിൽ സെൻ‌സസ് വേണം. ഒബിസി എംപിമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് കാര്യമില്ല. നിയമനിർമ്മാണത്തിൽ അവർക്ക് എത്ര പങ്കുണ്ടെന്ന് പറയണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top