ഒരാഴ്ചയ്ക്കിടെ 5 സ്ത്രീധന പീഡന കേസുകള്‍ തിരുവനന്തപുരത്ത് മാത്രം; ഈ വര്‍ഷം 3997 കേസും 7 മരണവും
തിരുവനന്തപുരം : സ്ത്രീധന പീഡന കേസുകളുടെ എണ്ണം വര്‍ദ്ദിക്കുന്നു. 7 ദിവസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 5 സ്ത്രീധന പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പല കേസുകളിലും പരാതിക്കാരിയായ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും ക്രൂരമര്‍ദ്ധനത്തിന് ഇരയായതായാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. ഫോര്‍ട്ട്, നേമം, പേരൂര്‍ക്കട, വലിയതുറ, ചിറയില്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളിലാണ് 7 ദിവസത്തിനിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭിന്നശേഷിക്കാരിയായ യുവതി വരെ ക്രൂരമായ മര്‍ദ്ധനത്തിന് ഇരയായിട്ടുണ്ട്. വിവഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ സ്ത്രീധന പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ഇരുപത്തിയേഴുകാരി രണ്ടാം തവണയാണ് പോലീസിനെ സമീപിക്കുന്നത്. ആദ്യ പരാതിയില്‍ കൗണ്‍സിലിങ്ങ് മാത്രം നിര്‍ദ്ദേശിച്ച പോലീസ്, രണ്ടാമത്തെ കേസില്‍ പരാതി ലഭിച്ച് രണ്ട് ദിവസമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്തേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം 3997 കേസുകളാണ് ഡിസംബര്‍ 8 വരെ ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും അതിക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 7 മരണങ്ങളും സ്ത്രീധന പീഡനം മൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ചാണിത്. ഓരോ വര്‍ഷവും ഇത്തരം കേസുകളുടെ എണ്ണം വര്‍ദ്ദിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 – 3455, 2017 – 2856, 2018 – 2046, 2019 – 2970, 2020- 2707, 2021 -4997, 2022- 4998 എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍. 2021 മുതല്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സംസ്ഥാനത്ത് ഈ വര്‍ഷം 16322 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബലാത്സംഘം 2178, മാനഭംഗം 3974, തട്ടികൊണ്ട് പോകല്‍ 124, ശല്യം ചെയ്യല്‍ 577,സത്രീധന മരണം 7, ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം 3997, മറ്റ് കുറ്റകൃത്യങ്ങള്‍ 5468 എന്നിങ്ങനെയാണ് കണക്കുകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here