ഡോ.ജയതിലകിന് ധനവകുപ്പിൻ്റെ ചുമതല; ധനപ്രതിസന്ധിയുടെ കാലത്തെ നിയമനം നിർണായകം
ഡോ.എ.ജയതിലകിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ നികുതി, എക്സൈസ് വകുപ്പ് സെക്രട്ടറിയാണ് ജയതിലക്. ധനകാര്യ വകുപ്പിൽ നിന്ന് രബീന്ദ്രകുമാര്‍ അഗര്‍വാള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതോടെയാണ് പുതിയ നിയമനം വേണ്ടിവന്നത്. കടുത്ത ധനപ്രതിസന്ധിയുടെ കാലത്ത് ഉചിതമായ നിയമനം നടത്തുക എന്നത് സർക്കാരിന് വൻ വെല്ലുവിളിയായിരുന്നു.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കടമെടക്കേണ്ട അവസ്ഥയിലാണ് കേരളത്തിൻ്റെ ധനസ്ഥിതി. ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാന്‍ എന്തു ചെയ്യണമെന്നും അറിയില്ല. ഇതിനിടെയാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി. ഇതെല്ലാം നേരിടാന്‍ സര്‍ക്കാര്‍ നെട്ടോട്ടം ഓടുമ്പോഴാണ് പുതിയ സെക്രട്ടറിയുടെ നിയമനം.
ധനവകുപ്പിനെ മറികടന്ന് സെക്രട്ടേറിയറ്റിലെ മറ്റൊരു ലോബി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന പരാതികളും സജീവമായി നിലനിൽക്കുകയാണ്. ഇതിൻ്റെ പേരിലുള്ള അസ്വാരസ്യങ്ങൾ ധനവകുപ്പിനെ ചൂഴ്ന്നുനിൽക്കുകയുമാണ്. ഇത്തരം സാഹചര്യങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ധനവകുപ്പിൻ്റെ ചുമതലക്കാരൻ്റെ റോൾ നിർണായകമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here