യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന് 15 ലക്ഷം നഷ്ടമായി; കുരുങ്ങിയത് ഓണ്‍ലൈന്‍ തട്ടിപ്പില്‍
സൈബര്‍തട്ടിപ്പില്‍ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് നഷ്ടമായത് 15 ലക്ഷം രൂപ. സിബിഐയില്‍ നിന്നാണ് എന്ന് പറഞ്ഞുള്ള വീഡിയോ കോളിലാണ് പണം നഷ്ടമായത്.
മുംബൈ സ്വദേശി നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്ന് പറഞ്ഞു വ്യാജരേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞു.
കേസില്‍ നിന്നും ഒഴിവാകാന്‍ പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ രണ്ട് അക്കൗണ്ടുകളിലായി നല്‍കി. ഇവ പോയത് ഡൽഹിയിലെയും ജയ്പൂരിലെയും അക്കൗണ്ടുകളിലേക്കാണ്. തട്ടിപ്പില്‍ കുരുങ്ങിയെന്ന് വ്യക്തമായതോടെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here