ഡോ. കുഞ്ഞാമൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ


തിരുവനന്തപുരം: ദളിത് ആക്ടിവിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ ഡോ.എം കുഞ്ഞാമനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീടിനുള്ളിലെ അടുക്കളയിലാണ് കുഞ്ഞാമനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് മരണവിവരം ആദ്യം പുറത്തുവിടുന്നത്.

“ഇന്നലെ വിളിച്ചിരുന്നു. ഇന്ന് വീട്ടിലെത്താൻ ഡോ. കുഞ്ഞാമന്‍ പറഞ്ഞ പ്രകാരമാണ് ഞങ്ങൾ വീട്ടിലെത്തിയത്. വിളിച്ചിട്ട് പ്രതികരണം ഇല്ല. ഫോണും അറ്റൻഡ് ചെയ്യുന്നില്ല. വീട്ടിലെ ലൈറ്റുകൾ കത്തിക്കിടന്നിരുന്നു. സംശയം തോന്നിയതുകൊണ്ട് പോലീസിനെ വിളിച്ചു. പോലീസ് എത്തിയാണ് വാതിൽ തുറന്നത്. അടുക്കളയിൽ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെയോ മറ്റോ മരിച്ചതായിട്ടാണ് തോന്നുന്നത് ” – കെ.എം.ഷാജഹാൻ പറഞ്ഞു.

അതേസമയം മരണകാര്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരണമില്ല. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമന്‍. മുൻ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എംഎയിൽ സ്വർണമെഡൽ നേടിയ ആദ്യ ദളിത് മലയാളിയാണ് അദ്ദേഹം.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം കുഞ്ഞാമൻ നിരസിച്ചിരുന്നു. ദളിത് ജീവിതത്തെപ്പറ്റി വിശദീകരിക്കുന്ന ‘എതിര്’ എന്ന ആത്മകഥയ്ക്ക് ആയിരുന്നു അവാർഡ്. സ്വയം അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഡനത്തിന്റേയും നേർക്കാഴ്ചയായിരുന്നു പുസ്തകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top