ഗവ. കോളജ് പ്രിന്‍സിപ്പലിനെതിരായ അച്ചടക്ക നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ; ഒഴിവായത് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ഡോ. രമക്ക് നേരെയുള്ള പ്രതികാരനടപടി

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ.രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താഖ്, ജസ്റ്റിസ്‌ ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെതാണ് നടപടി.

കാസര്‍കോട് കോളജില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ എസ്എഫ്ഐക്കെതിരെ കടുത്ത നടപടി എടുക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്തത് വിവാദമായിരുന്നു. എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം ഗവൺമെൻറ് കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു സ്ഥലം മാറ്റം നടത്തിയത്.

രമ മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കുന്നതിനുമുൻപ് സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഹൈക്കോടതി ഇടപെടലോടെ നിലച്ചത്. വിധി അനുകൂലമല്ലെങ്കില്‍ വിരമിക്കുന്നതിനുമുൻപ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും, അന്വേഷണം പൂർത്തിയാകുന്നതുവരെ പെൻഷൻ ആനുകൂല്യങ്ങൾ അനിശ്ചിതമായി തടയാനും സര്‍ക്കാരിനു കഴിയുമായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം 12ന് കാസര്‍കോട് കോളജിൽ നേരിട്ട് എത്തിച്ചേരാൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്എഫ്ഐക്ക് ആധിപത്യമുള്ള കോളജിൽ അന്വേഷണത്തിന് ഹാജരാകുമ്പോള്‍ നേരിടുന്ന സുരക്ഷാഭീഷണി അധ്യാപിക ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടമാണ് ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top