ഷഹ്നയെ പരസ്യമായി അപമാനിച്ചു; റുവൈസിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഷഹ്നയെ പരസ്യമായി അപമാനിച്ചത് അന്വേഷിക്കണമെന്ന് നെല്ലനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സുധീര്‍ വെഞ്ഞാറമ്മൂട്. ഷഹ്നയുടെ സുഹൃത്തും ഡോക്ടറുമായ റുവൈസ് കൂടുതല്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. കൂടാതെ സഹപാഠികളുടെ മുന്നില്‍വച്ച് അപമാനിച്ചതായും പറയപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ തെളിയണമെന്ന് സുധീര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ആത്മഹത്യയില്‍ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ ഡോ. റുവൈസിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ റുവൈസിനെ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് നടന്ന സംസാരത്തില്‍ ഭീമമായ തുക റുവൈസ് സ്ത്രീധനം ചോദിച്ചിരുന്നെന്നും അത് നൽകാത്തതിനെ തുടർന്ന് പിന്മാറിയെന്നും ഷഹ്നയുടെ ബന്ധുക്കള്‍ മൊഴി നൽകിയിരുന്നു. വിവാഹാലോചനയുമായി എത്തിയ റുവൈസിന്റെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചു. ഇത് കൊടുക്കാന്‍ കഴിയാത്തതോടെ ഷഹ്ന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here