‘ആരോഗ്യമന്ത്രി താങ്കളൊരു പരാജയം’; മുന്‍ഗാമിയുടെ പിആര്‍ വര്‍ക്ക് മാതൃകയാക്കരുത്; മന്ത്രി വീണക്ക് തുറന്ന കത്തുമായി എസ്എസ് ലാല്‍

സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ ആരോഗ്യ വകുപ്പും മന്ത്രി വീണ ജോര്‍ജും പരാജയപ്പെട്ടിരിക്കുകയാണെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ എസ്എസ് ലാല്‍. മന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ എസ്എസ് ലാലിന്റെ വിമര്‍ശനം. നാലു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ആരോഗ്യ മന്ത്രിയെന്നെ നിലയില്‍ താങ്കള്‍ വന്‍ പരാജയമാണെന്ന് ആരോപിക്പകുന്നതെന്നാണ് കത്തില്‍ പറയുന്നത്. നാട്ടില്‍ രോഗങ്ങള്‍ പടരുമ്പോഴും ജനങ്ങള്‍ മരിക്കുമ്പോഴും ആരോഗ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അത് മന്ത്രിയുടെ പ്രവൃത്തികളില്‍ കാണുന്നില്ലെന്നാണ് വിമര്‍ശനം.
മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയേയും കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിനെ മന്ത്രിമാരുടെ ഒണ്‍മാന്‍ ഷോ സ്ഥാപനമാക്കി മാറ്റിയ മുന്‍ ആരോഗ്യ മന്ത്രിയെ ഇക്കാര്യത്തിലെങ്കിലും അനുകരിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ സര്‍വേയലന്‍സിനുള്ള മികച്ച സംവിധാനങ്ങളെ തളര്‍ത്തിയിട്ട് വൈറസിനെ ഓടിക്കുന്നത് ആരോഗ്യ മന്ത്രിയാണെന്ന പിആര്‍ വര്‍ക്കും സിനിമയും കേരളത്തിന് നാണക്കേടായിരുന്നു. നാട്ടിലില്ലാതിരുന്ന മലമ്പനിയും കോളറയും തിരികെ വരുന്നത് കേരളത്തില്‍ പൊതുജനാരോഗ്യം സമ്പൂര്‍ണമായി തകര്‍ന്നതിന്റെ ലക്ഷണമാണ്. ഇതില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നണ്ട്. താങ്കള്‍ക്ക് കഴിയുന്നതല്ല ആരോഗ്യമന്ത്രിപ്പണിയെന്നും, അപകടമില്ലാത്ത മറ്റേതെങ്കിലും വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here