‘സ്വയരക്ഷാർഥം പോലീസ്‌ ഓടിയൊളിച്ചു’; വന്ദന ദാസ് കൊലപാതകത്തിൽ പോലീസിന് ഗുരുതര വീഴ്ച; പൊലീസുകാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിഐജി ആർ.നിശാന്തിനിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനു ഗുരുതരവീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്.

അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിയൊളിച്ചു-റിപ്പോർട്ടിൽ പറയുന്നു.

മേയ് 10ന് പുലർച്ചെ 4.30നാണ് സംഭവം. പോലീസ് കസ്റ്റഡിയില്‍ എടുത്ത സന്ദീപിനെ താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നപ്പോള്‍ ഹൗസ് സർജനായ ഡോ. വന്ദനയെ സന്ദീപ്‌ സര്‍ജിക്കൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റപ്പോള്‍ വന്ന മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം.

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസിൽ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 83–ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top