കുളിച്ച് കുറിതൊട്ട് അരുംകൊലക്കേസ് പ്രതി; കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിൽ സന്ദീപ്; കൊടുംക്രൂരന്മാരിൽ ജയിൽ വരുത്തുന്നത് രൂപമാറ്റമോ മനംമാറ്റമോ
December 17, 2024 4:31 PM

കേരളം ഞെട്ടിയ കൊടും ക്രൂരകൃത്യങ്ങളിൽ പ്രതിസ്ഥാനത്ത് വന്ന നരാധമന്മരെ ഒരിടവേളക്ക് ശേഷം കാണുമ്പോൾ ആളാകെ മാറിയെന്ന് തോന്നും. ഗോവിന്ദച്ചാമി മുതൽ പൾസർ സുനി വരെയുള്ളവരുടെ കാര്യത്തിൽ ഈ രൂപമാറ്റം കണ്ട് മലയാളികൾ അമ്പരന്നതാണ്. ഇപ്പോഴിതാ ഡോ വന്ദന കൊലക്കേസ് പ്രതി സന്ദീപിൻ്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരിക്കുന്നു. അന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ കണ്ട ക്രൌര്യഭാവമില്ല ഇപ്പോൾ. കുളിച്ച് കുറിതൊട്ട് ഫുൾ സ്ലീവ് ഷർട്ടൊക്കെയിട്ടാണ് ഇപ്പോൾ പല ദിവസവും കോടതിയിൽ ഹാജരാകുന്നത്. ശരീരാരോഗ്യം മെച്ചപ്പെട്ടു എന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. എന്താണ് ജയിൽ ഇവരിൽ വരുത്തുന്ന മാറ്റം?
വീഡിയോ സ്‌റ്റോറി കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here