ദളിത് യുവതിയേയും മകളെയും വീടുകയറി ആക്രമിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; കാരണം തെരുവ് നായ
തെരുവുനായയെ കല്ലെറിഞ്ഞതിന് ദളിത് യുവതിക്കും മകൾക്കും നടുറോഡിൽ ക്രൂര മർദ്ദനം. മധ്യപ്രദേശിലെ മൊറേനയിൽ അനിത മഹോർ, മകൾ ഭാരതി എന്നിവരെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രണ്ടു പേർ മർദ്ദിച്ചത്. തുടർന്ന്ഇവരെ അക്രമികൾ റോഡിൽ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അനിതയേയും മകളെയും റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാജേഷ് തോമർ, കുംഹർ സിംഗ് തോമർ എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി അംബ പോലീസ് സ്റ്റേഷൻ ഇൻചാർജ് സതേന്ദ്ര സിംഗ് കുശ്വാഹ അറിയിച്ചു.
അനിതയുടെ മകൻ ദീപക് തന്നെ ആക്രമിക്കാൻ വന്ന തെരുവുനായയെ കല്ലെറിഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. അനിതയും മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. വീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കൾക്കും പരുക്കേറ്റിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here