മന്ത്രിയുടെ ഭര്‍ത്താവിനെതിരെ തിരിഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ജില്ലാ നേതൃത്വം തള്ളി; വിശദീകരണം തേടുമെന്ന് ജില്ലാ സെക്രട്ടറി; പത്തനംതിട്ടയില്‍ ‘ഓട വിവാദം’ പുകയുന്നു

കൊടുമൺ : റോഡുപണിയുടെ ഭാഗമായി പണിത ഓട മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ വഴിമാറ്റിയ സംഭവം പത്തനംതിട്ടയില്‍ പുകയുന്നു. സിപിഎം പഞ്ചായത്ത് പ്രസിഡന്റും സിപിഎം. ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരൻ സ്ഥലത്തെത്തി പരിശോധന നടത്തുകയും മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോർജാണ് പ്രശ്നത്തിനുപിന്നിലെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നം ആളിക്കത്തിയത്.

സംഭവം വിവാദമായപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്ന് കൊടുമൺ പഞ്ചായത്തിൽ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രശ്നത്തില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഓട റോഡിലേക്ക് ഇറക്കി നിര്‍മിച്ചുവെന്ന ആരോപണം ശരിയല്ലെന്നാണ് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ഭൂമി കയ്യേറിയത് കോണ്‍ഗ്രസ് ആണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് ആണ് സ്ഥലം കയ്യേറിയതെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. ഓട നിര്‍മ്മാണത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പറഞ്ഞത്.

കോണ്‍ഗ്രസ് പ്രതിഷേധത്തിന് മുന്‍പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പത്തനംതിട്ട സിപിഎമ്മിലെ മുതിര്‍ന്ന നേതാവാണ്‌ പഞ്ചായത്ത് പ്രസിഡന്റായ ശ്രീധരന്‍. അതുകൊണ്ട് തന്നെ സിപിഎം പ്രതിരോധത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top