അപകടത്തില്‍ പൊലിഞ്ഞ അഭിനേതാക്കള്‍ക്ക്‌ ഇന്ന് നാട് വിട നല്‍കും; കായംകുളം കെപിഎസിയില്‍ പൊതുദര്‍ശനം

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാവിലെ 8 മണി മുതൽ കായംകുളം കെപിഎസിയിൽ പൊതുദർശനം നടക്കും.

പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്മശാനത്തിൽ ആണ് സംസ്കാരം നടക്കുക.

ഇന്നലെ പുലര്‍ച്ചെയാണ് നാടക സംഘം സഞ്ചരിച്ച ബസ് കണ്ണൂര്‍ കേളകത്ത് മറിഞ്ഞത്. ഈ അപകടത്തിലാണ് ജെസിയും അഞ്ജലിയും മരിച്ചത്. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടം. ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ കാ​യം​കു​ളം നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രു​ക്കേ​റ്റ ഒ​മ്പ​തു പേ​ര്‍ ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top