കയ്യാങ്കളി, പ്രതിഷേധം, വാക്പോര്… സംഘർഷഭരിതമായി നിയമസഭ; ഒടുവിൽ അപൂർവ്വ നടപടിയും

സംഘർഷഭരിതമായ നിയമസഭാ സമ്മേളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും പിരിഞ്ഞു. ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു നില്‍ക്കാതെ അസാധാരണ നടപടിയിലൂടെ സഭ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്.

മുഖംമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് ശേഷം പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴൽനാടൻ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റുകയായിരുന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ALSO READ: പ്രതിപക്ഷത്തിൻ്റെ നേതാവാരെന്ന് സ്പീക്കർ; ഷംസീറിനും മുഖ്യമന്ത്രിക്കും മന്ത്രി രാജേഷിനും കണക്കിന് കൊടുത്ത് സതീശൻ

സഭ വേഗത്തില്‍ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ നാടകമാണ് നടന്നതെന്നും മന്ത്രി പി രാജീവ് വിമർശിച്ചു. നിയമസഭ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സംഭവമാണ് നടന്നത്. അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതാണെന്നും നുണകള്‍ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികള്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്പീക്കറിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു. അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ല. അങ്ങനെ പറയുന്നത് തമാശയാണ്. മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് പ്രതിപക്ഷമല്ല. പിന്നെ എന്തിനാണ് ഭയപ്പെടുന്നത്. വിഷയംനിയമസഭയില്‍ വീണ്ടും ഉന്നയിക്കും. സഭാ നടപടികള്‍ നടക്കണം എന്നാണ് ആഗ്രഹിച്ചത്.പക്ഷേ സ്പീക്കര്‍ മോശമായി പെരുമാറി.സ്പീക്കര്‍ നിഷ്പക്ഷനാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോയെന്നും വിഡി സതീശന്‍ പറഞ്ഞു.

ALSO READ: പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി; പിണറായിയെപ്പോലെ അഴിമതിക്കാരന്‍ ആകരുതെന്ന് പ്രാര്‍ഥിക്കുന്നുണ്ടെന്ന് മറുപടി; സഭ ബഹളമയം

അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി അഴിമതിക്കാരനാണ് എന്ന് പറഞ്ഞ സതീശൻ അദ്ദേഹത്തിന് ചുറ്റും ചുറ്റും അവതാരങ്ങളാണെന്നും ആരോപിച്ചു. ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി.അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദമോതും പോലെയാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പരിഹസിച്ചു.

സതീശന് നിലവാരമില്ലെന്നും തന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. “സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top