ജോര്‍ജുകുട്ടി ഇനി എന്തുകാട്ടി ഞെട്ടിക്കും; ദൃശ്യം 3 സ്ഥിരീകരിച്ച് മോഹന്‍ലാല്‍

മലയാളത്തില്‍ ഏറെ ഹിറ്റായ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍വിജയമായി. വിവിധ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തു. മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗം 2021 ല്‍ ദൃശ്യം ദി റിസംഷന്‍ എന്ന പേരില്‍ റിലീസ് ചെയ്തു. ഇതും വലിയ വിജയമായിരുന്നു. അന്ന് മുതല്‍ തന്നെ മൂന്നാം ഭാഗത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നത് പ്രഖ്യാപിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് വിവരം പുറത്തുവിട്ടത്. ഒപ്പം ജിത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ ജിത്തു ജോസഫ് തയാറാക്കിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എന്തെല്ലാമാണ് ചിത്രത്തില്‍ ഉണ്ടാവുക എന്നതിലാണ് ആകാംക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top