വളർത്തുനായ കുരച്ചതിൻ്റെ പേരിൽ ക്രൂര മർദനമേറ്റയാൾ മരിച്ചു; ദാരുണാന്ത്യം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ വിനോദിന്; പ്രതികൾ ഇതര സംസ്ഥാനക്കാർ

കൊച്ചി: വളർത്തുനായ കുരച്ചതിന് ഇതരസംസ്ഥാനക്കാർ ക്രൂരമായി മർദ്ദിച്ച എറണാകുളം സ്വദേശി മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവർ വിനോദാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 25നാണ് സംഭവം നടന്നത്. നായ കുരച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തിനിടയാക്കിയത്. വീട്ടുമുറ്റത്തു നിന്ന വളർത്തു നായ കുരച്ചപ്പോള്‍ ഇതരസംസ്ഥാനക്കാര്‍ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സ്വദേശി ദീപക് (26) എന്നിവരാണ് അറസ്റ്റിലായത്. തപാല്‍ വകുപ്പിലെ ജീവനക്കാരാണ് നാലുപേരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here