‘ലൈസൻസും ആർസിയും ഒറിജിനൽ വേണ്ട’; വണ്ടി പിടിക്കാൻ വഴിയിൽ കാത്തുനിൽക്കുന്നവർക്ക് കർശന നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മിഷണർ
വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിലുള്ള ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയെന്നാണ് നിർദേശം.
Also Read: കേരളത്തിലെ സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് നിയമങ്ങളിൽ മാറ്റം; ലംഘിച്ചാൽ ആദ്യം താക്കീത്; ഡിസംബർ മുതൽ പിഴ
നേരത്തേ പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർ രേഖകളുടെ ഒർജിനൽ ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. 2000ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഒർജിനൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും നിർദ്ദേശമുണ്ട്.
Also Read: ‘വാട്സ്ആപ്പ് നിരോധിക്കണം’; മലയാളിയുടെ ഹര്‍ജിക്ക് ഒടുവിൽ സംഭവിച്ചത്….
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസും ആർസിയും പ്രിൻ്റ് ചെയ്ത് നൽകുന്നത് നിർത്താനും എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഈ മാറ്റം കൂടി മുന്നിൽക്കണ്ടാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി.
Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി
ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്ട്രോണിക് ആയി ഇ ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസൽ രേഖകൾ പിടിച്ചെടുക്കുന്നതും ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വിലക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here