ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ കൂടുതൽ ഇളവ്; 22 വർഷം പഴക്കമുള്ള വാഹനം ഉപയോഗിക്കാം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും ഇളവ് വരുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം നടത്താൻ കഴിയുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയതാണ് പ്രധാന മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്താം. ഡ്രൈവിംഗ് സ്കൂൾ സമരം കാരണം സംസ്ഥാനത്ത് വലിയ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാനാണ് നിശ്ചയിച്ചതിലും അധികം ടെസ്റ്റ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇളവുകൾ അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top