കോഹ്‌ലി നോട്ട് ഔട്ട്; ഹെൽമെറ്റ് വലിച്ചെറിഞ്ഞ് അരിശം തീർത്ത് ശ്രീലങ്കൻ താരം
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഡിആർഎസ് വിവാദം. മൽസരത്തിലെ 15-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. അഖില ധനഞ്ജയുടെ പന്തിൽ വിരാട് കോഹ്‌ലി ഔട്ടെന്ന് അമ്പയർ വിധിക്കുകയായിരുന്നു. എന്നാൽ, നോൺ സ്ട്രൈക്കർ എൻഡിൽനിന്ന ശുഭ്മാൻ ഗില്ലുമായി ആലോചിച്ചശേഷം കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു.
തേർഡ് അമ്പയറുടെ റിവ്യൂവിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായതോടെ കോഹ്‌ലി ഔട്ട് അല്ലെന്ന് വിധി വന്നു. അമ്പയറുടെ തീരുമാനം ശ്രീലങ്കന്‍ കളിക്കാരെ നിരാശരാക്കി. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസ് തന്റെ ഹെല്‍മറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചത്.
മൽസരത്തിൽ വിരാട് കോഹ്‌ലിക്ക് 14 റൺസ് മാത്രമാണ് നേടാനായത്. മൽസരത്തില്‍ ഇന്ത്യ 32 റണ്‍സിന് ശ്രീലങ്കയോട് പരാജയപ്പെടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 241 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സാണ് ഇന്ത്യൻ നിരയെ തകര്‍ത്തെറിഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here