പോലീസിനുനേരെ ലഹരി മാഫിയ ആക്രമണം; 4 പോലീസുകാർക്ക് പരുക്ക്; അഞ്ചംഗ സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍

കൊല്ലം: കുണ്ടറയില്‍ സംഘർഷം അന്വേഷിക്കാൻ എത്തിയ പോലീസിനുനേരെ ലഹരി മാഫിയയുടെ ആക്രമണം. 4 പോലീസുകാർക്ക് പരുക്കേറ്റു. കുണ്ടറ എസ്ഐ എസ്.സുജിത്, എഎസ്ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർക്കാണ് മർദനമേറ്റത്.

മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ സാഹസികമായാണു പൊലീസ്‌ പിടികൂടിയത്. അഭിലാഷ് (31), ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി കടന്നുകളഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്‌ഷനിലായിരുന്നു സംഭവം. നാലംഗ സംഘം ഏറ്റുമുട്ടുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെയാണ് ഇവര്‍ പോലീസിനു നേരെ തിരിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top