പൊങ്കാല തിരക്കിനിടെ ലഹരികടത്തിന് ശ്രമം; 30 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മുപ്പത് കിലോഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ. ലഹരിമരുന്ന് കേസിലും, കൊലപാതകക്കേസ് മുൻ പ്രതിയായ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചൽ സ്വദേശി ആദിത്യൻ, ഒഡിഷ സ്വദേശികളായ പത്മചരൺ ഡിഗാൽ, ഡിബാഷ് കുമാർ കന്‍ഹാർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും തിരുവനന്തപുരം എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
റെജിക്ക് കൈമാറാൻ കന്യാകുമാരി സ്പെഷ്യൽ ഫെയർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിൽ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ എത്തുമെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. കഞ്ചാവ് വാങ്ങാൻ എത്തിയ റെജിയും ആദിത്യയും തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു കാത്തുനിൽക്കുകയായിരുന്നു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്കായി പ്രതികളെ തിരുവനന്തപുരം റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ, കെ.വി. വിനോദ്, ആർ.ജി.രാജേഷ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ, പ്രിവന്റീവ് ഓഫീസർ പ്രകാശ്,സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ , മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, സുബിൻ, വിശാഖ്, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here