ലഹരിവിമുക്തി കേന്ദ്രത്തില്‍ നിന്നെത്തി അമ്മയെ വെട്ടിക്കൊന്നു; താമരശ്ശേരിയെ ഞെട്ടിച്ച് സുബൈദയുടെ കൊലപാതകം

ലഹരിക്കടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്നു താമരശ്ശേരി സ്വദേശി സുബൈദയാണ് കൊല്ലപ്പെട്ടത്. മകന്‍ ആഷിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിയുടെ പുതുപ്പാടി ചോയിലുളള വീട്ടിലെത്തിയായിരുന്നു കൊലപാതകം. ബെംഗളൂരുവിലെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ആഷിക്.

ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ വിശ്രമിച്ചിരുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഇവിടെയെത്തിയ ആഷിക് അമ്മയെ ആക്രമിക്കുകയായിരുന്നു. ആയുധവും കൈയ്യില്‍ കരുതിയാണ് ആഷിക് എത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്.

സ്ഥിരമായി ലഹരി ഉപയോഗിച്ച് അക്രമം നടത്തിയിരുന്ന ആളാണ് ആഷിക. ഇതേതുടര്‍ന്നാണ് ബെംഗളൂരുവില്‍ ചികിത്സക്കായി വീട്ടുകാര്‍ എത്തിച്ചത്. സുബൈദയുടെ ഏകമകനാണ് അഷിക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top