എന്താണ് മാജിക് മഷ്റൂം? ലഹരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് എങ്ങനെ, എന്തുകൊണ്ട്?
ലഹരിവസ്തുവെന്ന നിലയിൽ ഇന്ത്യയിൽ നിരോധനമുള്ള മാജിക് മഷ്റൂം കൈവശം വച്ച പ്രതിക്ക് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. അമാന്റിയ മസ്കാരിയ (Amanita muscaria) എന്ന ഈ കൂൺ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം മാജിക് മഷ്റൂമിലെ (Psilocybin) എന്ന പദാർത്ഥം ഭ്രമാത്മകത ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ലഹരിവസ്തുക്കളുടെ പട്ടികയിലുണ്ട്. എന്നാലിത് മാജിക് മഷ്റൂമിൽ ഒരു ശതമാനം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്‌റൂം ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണ്. അമേരിക്കയിൽ (ചില സംസ്ഥാനങ്ങളിൽ) അടക്കം ചില രാജ്യങ്ങളിൽ മാജിക് മഷ്റും നിയമ വിധേയമാണ്. മാനസിക വൈകല്യങ്ങളുടെ ചികിത്സയ്ക്ക് എന്ന പേരിൽ മാജിക് മഷ്റൂം നിയമവിധേയമാക്കുന്ന ബിൽ അമേരിക്കയിൽ പല സംസ്ഥാനങ്ങളും അവതരിപ്പിച്ചിരുന്നു.
ന്യൂജേഴ്സിയിലെ നിയമം അനുസരിച്ച് 21 വയസ് പൂർത്തിയായ പൗരന് മാജിക് മഷ്റൂം സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയും. ഈ ബിൽ പാസാക്കുമ്പോൾ വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രായപൂർത്തിയായവരുടെ വ്യക്തിഗത ഉപയോഗത്തിന് മാജിക് മഷ്റൂം പുരയിടത്തിൽ വളർത്തുന്നതിന് അനുമതി നൽകാനും ബില്ലിൽ ശുപാർശയുണ്ടായിരുന്നു.
Also Read: ലഹരിക്കേസിൽ സുപ്രധാന വിധി; മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി; പ്രതിക്ക് ജാമ്യം
യുഎസിൽ മാജിക് മഷ്റൂമിൻ്റെ ഉപയോഗം നിയമവിധേയമാക്കിയ ആദ്യ സംസ്ഥാനമാണ് ഒറിഗോൺ. കാനഡയിൽ മെഡിക്കൽ – ഗവേഷണ ആവശ്യങ്ങൾക്കല്ലാതെ മാജിക് മഷ്റൂം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേക സ്മാർട്ട് ഷോപ്പുകൾ വഴി ഇവ വിൽപന നടത്തിയിരുന്ന രാജ്യമായിരുന്നു നെതർലാൻഡ്. എന്നാൽ 2008ൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും മാജിക് മഷ്റൂമിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here