കാറിടിച്ച് പരുക്കേറ്റയാളെ രക്ഷിക്കാതെ കടന്നുകളഞ്ഞു; ഡെലിവറി ഏജന്റിന്റെ മരണത്തില്‍ പോപ് താരത്തിന് കഠിനശിക്ഷ

മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ ഡെലിവറി ഏജന്റ് മരിച്ച കേസില്‍ മുന്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്. അന്‍ യെ സോങ്ങ് എന്ന 32കാരി ഗായികക്കാണ് ശിക്ഷ. ആദ്യം വിധിച്ച 10 വര്‍ഷം തടവ് പിന്നീട് കോടതി ചുരുക്കുകയായിരുന്നു.

അപകടം ഉണ്ടാക്കിയ ശേഷം പരിക്കേറ്റയാളെ സഹായിക്കാതെ പോയത് കണക്കിലെടുത്താണ് ശിക്ഷ കൂടിയത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ധാരണയിലെത്തിയിരുന്നു. അതോടെയാണ് ശിക്ഷാകാലയളവ് കുറച്ചത്.

കുറ്റങ്ങള്‍ പ്രതി അംഗീകരിക്കുന്നതായി അൻ യെ സോങ്ങിന്റെ അഭിഭാഷകന്‍ പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. സംഗീത പരിപാടിക്ക് ബുക്കിങ് കുറഞ്ഞിരുന്നു. അതിൻ്റെ നിരാശയിലാണ് മദ്യപിച്ചത് എന്നെല്ലാം ആയിരുന്നു വിശദീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അപകടം.

അപകടത്തില്‍ മരണപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്തിയാണ് അഭിഭാഷകന്‍ വാദിച്ചത്. സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചെങ്കില്‍ അപകടം സംഭവിക്കുമായിരുന്നില്ല എന്നും പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top