അധ്യാപകന്‍ മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയുടെ മുടിമുറിച്ചു; നിലവിളിച്ച് കുട്ടി; സസ്‌പെന്‍ഷന്‍

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപകദിനത്തില്‍ സംഭവം നടന്നത്. മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ അധ്യാപകന്‍ ബലമായി കത്രിക ഉപയോഗിച്ച് കുട്ടിയുടെ മുടി മുറിക്കുകയായിരുന്നു. ഈ സമയം കുട്ടി നിലവിളിച്ച് കരയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ അധ്യാപകന്‍ മുടി മുറിച്ചു.
നിലവിളി കേട്ട് എത്തിയ പ്രദേശവാസിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ വീഡിയോ പകര്‍ത്തിയ ആളെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിലുണ്ട്. വിഡിയോ പകര്‍ത്തിയാലും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ജില്ലാകളക്ടര്‍ രാജേഷ് ബഥാം അന്വേഷണത്തിന് ഉത്തരവിട്ടു. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാനാണ് ഉത്തരവ്. വിദ്യാര്‍ഥിനിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here