മദ്യപിച്ച് ബോധംപോയി വിമാനം മാറി; ജോർജിയക്ക് പോകാനുള്ള യുവതി കയറിയത് ഇന്ത്യക്കുള്ള വിമാനത്തിൽ

അമിതമായി മദ്യപിച്ച് ബസോ ട്രെയിനോ മാറിക്കയറിയ അബദ്ധം ചിലർക്കെങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ വിമാനം മാറിക്കയറുന്നത് ചിന്തിക്കാനാകുമോ? ജോർജിയയിലേക്ക് പോകേണ്ട യുവതിക്കാണ് അമിത മദ്യപാനം മൂലം വൻ അബദ്ധം പറ്റിയത്. ജോർജിയക്ക് പോകേണ്ട യുവതി മദ്യലഹരിയിൽ ടിക്കറ്റ് ബുക്ക് ചെയ്തത് ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറി ഇരുന്ന ശേഷമായിരുന്നു അബദ്ധം മനസിലായത്.

വിമാനത്തിൽ ഹിന്ദിയുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ് യുവതിക്ക് ബോധം വീണത്. അപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലായത്. ‘ഞാൻ ഇനി എന്ത് ചെയ്യും’ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് സംഭവത്തിന്റെ വീഡിയോ യുവതി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഹിന്ദിയിൽ അനൗൺസ്മെന്റ് കേട്ട് യുവതി അമ്പരക്കുന്നത് വീഡിയോയിൽ കാണാം.

സമൂഹമാധ്യമങ്ങളിൽ വീഡിയോ ചർച്ചാ വിഷയമായിട്ടുണ്ട്. ആളുകളെ പറ്റിക്കാനായി ചെയ്ത വീഡിയോ എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മദ്യപിച്ച് വിമാനത്തിൽ കയറാൻ കഴിയുമോ എന്നാണ് ഒരുകൂട്ടം സംശയം ഉന്നയിച്ചത്. മൂന്നു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top