മദ്യവരുമാനം താഴോട്ട്; ബാര്‍ ഉടമകളില്‍ നിന്നും സമ്മര്‍ദവും; ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം; തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിച്ചേക്കും. ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള ആലോചനകള്‍ക്ക് പിന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമെന്നാണ് എക്സൈസ് വകുപ്പിനു കിട്ടിയ നിർദേശം.

വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, രാജ്യാന്തര നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപ്പരിശോധിക്കാനും നിര്‍ദേശമുണ്ട്.

ബാര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ പിറകോട്ട് പോയി. നികുതി വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ മദ്യവിൽപനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top