സംപൂജ്യനായ സഞ്ജു കുറിച്ചത് നാണക്കേടിൻ്റെ റെക്കോർഡ്; പിന്നിൽ കോഹ്‌ലിയും രോഹിത്തും പത്താനും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒന്നാം ട്വന്റി20 വെടിക്കെട്ട് സെഞ്ച്വറിയിലൂടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിന് രണ്ടാം മത്സരത്തിൽ നാണക്കേടിൻ്റെ റെക്കോർഡ്. ഇന്ത്യൻ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. താരം ഡക്കായെങ്കിലും അതും ഒരു റെക്കോർഡ് ആയി മാറി.
കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങുന്ന താരമെന്ന നാണക്കേടിന്റെ റെക്കോർഡാണ് രണ്ടാം ടി20യിൽ തരം കുറിച്ചത്. സെന്റ് ജോർജ് ഓവലിൽ കളി തുടങ്ങി ആദ്യ ഓവറിലെ മൂന്നാം പന്തിൽ മാർകോ യാൻസൻ സഞ്ജുവിനെ ക്ലീൻ ബോൾഡാക്കുകയായിരുന്നു. 2024ൽ അന്തരാഷ്ട്ര ടി20യിൽ നാലാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താക്കുന്നത്. മൂന്ന് തവണ ഡക്കായ യൂസഫ് പഠാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരാണ് മലയാളി താരത്തിൻ്റെ പിന്നിൽ നാണക്കേടിൻ്റെ പട്ടികയിലുള്ളത്. ആദ്യ മത്സരത്തിൽ തുടർച്ചയായി രണ്ട് ട്വൻ്റി 20 സെഞ്ച്വറികൾ നേടുന്ന താരം എന്ന നേട്ടം താരം കൊയ്തിരുന്നു.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
അതേസമയം മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചു. ഇതോടെ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് 1-1 എന്ന നിലയിലാണ്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയ ലക്ഷ്യം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റൺസ് നേടി ദക്ഷിണാഫ്രിക്ക മറികടന്നു. ട്രിസ്റ്റണ്‍ സ്റ്റെപ്‌സിന്റെ 47 റൺസ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായകമായത്. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി.
Also Read: ഒളിമ്പിക്സ് ഇന്ത്യയിലേക്കോ!! മോദി പറഞ്ഞതിന് പിന്നാലെ നീക്കങ്ങൾ
തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്.
Also Read: WTC ഫൈനൽ ഇന്ത്യ കളിക്കുമോ? സാധ്യതകൾ ഇങ്ങനെ; കിവീസിനെതിരായ സമ്പൂർണ്ണ തോൽവി സമ്മാനിച്ചത്…
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here