‘റാഹേൽമകൻ കോര’ ട്രെയിലർ ദുൽഖർ സൽമാൻ പ്രകാശനം ചെയ്തു; . ചിത്രം ഒക്ടോബർ പതിമൂന്നിന് തീയറ്ററുകളിൽ

ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽമകൻ കോര’ എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ദുൽഖർ സൽമാൻ പ്രകാശനം ചെയ്തു. ചിത്രം ഒക്ടോബർ പതിമൂന്നിന് തീയറ്ററുകളിൽ എത്തും. എസ്.കെ.ഫിലിംസിന്റെ ബാനറിൽ ഷാജി.കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ സ്ഥിരം നിയമിതനാകുന്ന ഒരു കൺടക്റുടേയും എം. പാനലിലൂടെ താൽക്കാലിക നിയമനം ലഭിച്ച ഒരു പെൺകുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. കൂടെക്കൂടെ താൻ പിഎസ്‌സിയുടെ കാര്യം പറയുന്നുണ്ടല്ലോ, എന്നാ അതൊന്നു തെളിയിച്ചേ..? എന്ന കൗതുകകരമായ ദൃശ്യം ഈ ട്രയിലറിനെ ഏറെ വൈറലാക്കിയിരുന്നു. ആൻസൺ പോൾ മെറിൻ ഫിലിപ്പ് , സ്മിനു സിജോ വിജയകുമാർ, ടോം ഇമ്മട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top