ദുൽഖറിന്റെ ‘കിങ് ഓഫ് കൊത്ത’ ഓഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘കിങ് ഓഫ് കൊത്ത’യുടെ റിലീസ് തിയതി പുറത്ത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. ഹിറ്റ് മേക്കർ ജോഷിയുടെ മകൻ, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു.

ഇതുവരെയുള്ള ദുൽഖർ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത . രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top