ദുൽഖർ ചിത്രം ‘ലക്കി ഭാസ്കർ’ സെപ്റ്റംബർ ഏഴിന് ആഗോള റിലീസ്

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തർകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴിന് ലക്കി ഭാസ്കർ ആഗോളതലത്തിൽ റിലീസ് ചെയ്യും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

1980 – 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പീരീഡ് ഡ്രാമയിൽ, ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി. വി. പ്രകാശ് കുമാറും, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ ആണ്.

വിനേഷ് ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തേ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനവും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top