ഡങ്കി റൂട്ട് ഉപയോഗിക്കുന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് മുട്ടൻ പണി; കാനഡ വഴിയുള്ള അമേരിക്കൻ സ്വപ്നത്തിന് ഉടന്‍ പൂട്ട് വീഴും
അടുത്ത വര്‍ഷം ജനുവരിയില്‍ ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കാനഡ വഴിയുള്ള അമേരിക്കൻ സ്വപ്നങ്ങൾക്കും തിരിച്ചടിയാവും. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറാനിരിക്കുന്നവർക്കാണ് ട്രംപിൻ്റെ സ്ഥാനാരോഹണം തിരിച്ചടിയാവുന്നത്. യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യക്കാർ മെക്സിക്കോയെക്കാൾ കാനഡയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
കനത്ത സുരക്ഷയുള്ള യുഎസ്-മെക്സിക്കോ അതിർത്തി ഒഴിവാക്കി കാനഡയുടെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഡങ്കി റൂട്ടാണ് ഇന്ത്യക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കുടിയേറുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പഞ്ചാബി വാക്കാണ് ഡങ്കി (Dunki).
Also Read: ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ
കാനഡ വഴി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തലും അവസാനിപ്പിക്കുമെന്നത് ഡൊണാൾഡ് ട്രംപിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. രണ്ടാം തവണ വിജയിച്ച ശേഷവും ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു. അനധികൃത കുടിയേറ്റവും ലഹരി കടത്തും അവസാനിപ്പിച്ചില്ലെങ്കിൽ കാനഡക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി
ഗോൾഫ് ക്ലബിൽ തന്നെ അഭിനന്ദിക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം ട്രംപ് നേരിട്ട് അറിയിച്ചിരുന്നു. പ്രസിഡൻ്റ് പദവിയിലേക്കുള്ള രണ്ടാം വരവിൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്നാണിത് എന്നാണ് റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here