ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ; ഡിജിപിക്ക് പരാതി നല്‍കി; മാപ്പ് പറച്ചില്‍ മതിയാകില്ലെന്ന് പി.മോഹനന്‍

തിരുവനന്തപുരം: വടകരയിലെ യുഡിഎഫ് വേദിയില്‍ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നല്‍കിയത്.

ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഹരിഹരനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറച്ചില്‍ മതിയാകില്ല. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. “യുഡിഎഫ് വേദിയില്‍ ആണ് ഹരിഹരന്‍ വിവാദ പ്രസ്താവന നടത്തിയത്. മഞ്ജു വാര്യര്‍ ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന സിനിമ താരമാണ്. അവരെയാണ് ഏറ്റവും മോശമായി വ്യക്തിഹത്യ നടത്തിയത്. പി.എം.എ.സലാമും സതീശനുമൊക്കെയിരിക്കുന്ന വേദിയിലാണ് മോശം പ്രസംഗം നടത്തിയത്. എന്തുകൊണ്ട് അപ്പോള്‍ യുഡിഎഫ് നേതാക്കന്‍മാര്‍ ഒന്നും പറഞ്ഞില്ലെന്നും മോഹനന്‍ ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top