പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഒളിവിലുള്ളവര്‍ക്കായി വ്യാപക പരിശോധന; സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മീത്തല കുന്നോത്ത്പറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവ നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന അമല്‍ ബോംബ് നിര്‍മ്മാണത്തില്‍ പാങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ മിഥുന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇരുവരേയും വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള വ്യാപക പരിശോധനയിലാണ് പോലീസ്. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

എന്തിനു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരമാണ് പോലീസ് പ്രധാനമായും തേടുന്നത്. ബോംബ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കി ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഒളിവിലുളള ഇവരെ പിടികൂടുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.

വെള്ളിയാഴ്ചയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഷെറിന്‍ എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ബോംബ് നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top