തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിനെ ചൊല്ലി തർക്കം, പിന്നിൽ ബിജെപിയെന്ന് ആരോപണം
March 28, 2024 9:51 AM

തിരുവനന്തപുരം: ആറ്റിങ്ങൽ പുളിമാത്ത് കമുകിൻകുഴിയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനെയാണ് (24) വീട്ടിൽ കയറി വെട്ടിയത്. സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here