കൊലവിളി പ്രസംഗത്തിന് ഡിവൈഎഫ്ഐക്ക് എതിരെ കേസില്ല; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ ഉപദേശം
കോഴിക്കോട് എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയിട്ടും കേസ് എടുക്കാതെ പോലീസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പരാതിയില്‍ കലാപാഹ്വാനത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്.
എടച്ചേരിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിജേഷ് കണ്ടിയിലിനെതിരെയാണ് ഡിവൈഎഫ്ഐ കൊലവിളി പ്രസംഗം നടത്തിയത്. പരാതിയില്‍ കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് എടച്ചേരി പൊലീസ് പറഞ്ഞതെന്നാണ് നിജേഷ് പ്രതികരിച്ചത്.
“നിജേഷ് നടക്കണോ, കിടക്കണോ എന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും. അടിച്ച് നിജേഷിന്റെ രണ്ടുകാലും മുറിക്കും. ഡിവൈഎഫ്ഐ ആണ് പറയുന്നത്. നിജേഷിന്റെ വീട്ടില്‍ പോയത് പ്രതീകാത്മക പ്രതിഷേധം നടത്താനല്ല, വീട്ടില്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കയറി അടിക്കും.” എന്നായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗം.
കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരുക്കുപറ്റി കിടന്ന പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ഒരു പോസ്റ്റര്‍ നിജേഷ് ഷെയര്‍ ചെയ്തതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് വന്ന പരാതിയിലാണ് കലാപാഹ്വാനത്തിനെതിരെ നിതീഷിനെതിരെ കേസ് എടുത്തത്. എന്നാല്‍ കൊലവിളി പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here