മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പരാതിക്കാരില്‍ നിന്നും 1.25 ലക്ഷം വാങ്ങി; ഡിവൈഎസ്പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം; നാളെ ഹാജരാകണം

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈ.ആർ.റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. ഈ കേസിലെ പരാതിക്കാരില്‍ നിന്നും അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് 1.25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. 18ന് വിജിലൻസ് ഓഫീസിൽ ഹാജരാകാൻ റസ്റ്റത്തിന് നിർദ്ദേശം നൽകി.

റസ്റ്റം പണം വാങ്ങിയതായി ചൂണ്ടിക്കാട്ടി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് യാക്കൂബ് പുറായിൽ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല.

പുരാവസ്തു തട്ടിപ്പ് കേസിൽ 10 കോടി വാങ്ങി മോൻസന്‍ വഞ്ചിച്ചു എന്നാണ് യാക്കൂബിന്റെ പരാതി. കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ നൽകിയിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാർ ആക്ഷേപം ഉന്നയിച്ചിരുന്നു. അന്വേഷണം വേഗത്തിലാക്കാൻ പരാതിക്കാരിൽ നിന്ന് റസ്റ്റം പണം വാങ്ങിയെന്ന ആരോപണവും ഒപ്പം ഉയര്‍ന്നു. പണം നൽകിയതിന്റെ തെളിവുൾപ്പെടെയുള്ള പരാതിയാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top