തൃശൂരും പാലക്കാടും ഭൂചലനം; പലയിടത്തും കുലുക്കം അനുഭവപ്പെട്ടു; വീടുകളില്‍ നിന്നും പലരും പുറത്തേക്കോടി ; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍, കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നത്. പല വീടുകളിലും ചലനം അനുഭവപ്പെട്ടു.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. രാവിലെ എഴുമങ്ങാട്, കുമരനെല്ലൂർ, കപ്പൂർ, തിരുമിറ്റക്കോട്,ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, നാഗലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്.

വീടുകളുടെ ജനല്‍ ചില്ലുകളും കുലുങ്ങി. ആളുകൾ പരിഭ്രാന്തരായി. പലരും വീടുകളില്‍ നിന്നും പുറത്തേക്കോടി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top