ഭൂചലനത്തില്‍ കിടുങ്ങി തയ്‌വാന്‍; ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ 80ലധികം തുടര്‍ ചലനങ്ങൾ; പിടിച്ചുകുലുക്കിയത് ഗ്രാമീണ കിഴക്കന്‍ മേഖലകളെ; കെട്ടിടങ്ങള്‍ക്ക് വന്‍ നാശം
April 23, 2024 7:46 AM
തായ്പേയ്: തയ്‌വാനില്‍ വന്‍ ഭൂചലനം. ഇന്നലെ രാത്രി തുടങ്ങി പുലർച്ചെ വരെ നടന്നത് 80ലധികം ഭൂചലനങ്ങൾ. തയ്‌വാന്റെ കിഴക്കൻ തീരത്താണ് സംഭവം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി.
ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ 3നുണ്ടായ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് ഇവിടെയുണ്ടായത്. 2016ൽ തെക്കൻ തയ്‌വാനിലെ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999ൽ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here