നേപ്പാളിലും ടിബറ്റിലും വന്‍ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
January 7, 2025 8:03 AM

നേപ്പാളിലും ടിബറ്റിലും വന്‍ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്‍ പ്രഭവകേന്ദ്രം.
യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ അഫ്ഗാനിസ്ഥാനിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലും ഭൂകമ്പത്തെ തുടര്‍ന്ന് പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here