‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗര്‍ രാഹുല്‍ എന്‍.കുട്ടി വീട്ടില്‍ മരിച്ച നിലയില്‍
കൊച്ചി: ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗര്‍ രാഹുല്‍ എന്‍.കുട്ടി വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി. മാനസിക പ്രയാസങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരം.
കൊച്ചിയിലെ വ്യത്യസ്തതരം ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന സമൂഹമാധ്യമ പേജാണ് ‘ഈറ്റ് കൊച്ചി ഈറ്റ്’. ഇതിലേ കണ്ടന്‍റ് ക്രിയേറ്റര്‍ ആയിരുന്നു രാഹുല്‍. അര ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്ന ‘രാഹുല്‍സ് ഫുഡ് സീന്‍സ്’ എന്ന പേരില്‍ മറ്റൊരു ഫുഡ് വ്ലോഗിംഗ് അക്കൗണ്ടും രാഹുലിന് ഉണ്ട്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തന്‍റേതായ ശൈലിയില്‍ കൊച്ചിക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ വ്ലോഗര്‍ ആയിരുന്നു രാഹുല്‍. മോഹന്‍ലാലുമായി ചായ കുടിച്ചുകൊണ്ടുള്ള വീഡിയോ വൈറലായിരുന്നു. നാല് ലക്ഷം ഫോളോവേഴ്സാണ് പേജിനുള്ളത്.
കേരളത്തിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായി 2015ല്‍ തുടങ്ങിയ ഈറ്റ് കൊച്ചി ഈറ്റിനെ ഫേസ്ബുക്ക് അവരുടെ കമ്മ്യൂണിറ്റി ആക്സിലറേറ്റർ പ്രോഗ്രാമായി തിരഞ്ഞെടുത്തിരുന്നു. ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണിത്.