നീയും രണ്ട് പെണ്‍മക്കളും ചാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ നോബിയുടെ ക്രൂരത മൂലമെന്ന് പോലീസ് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഭര്‍ത്താവിന്റെ ക്രൂരമായ മാനസിക പീഡനം. ഷൈനിയും പെണ്‍ മക്കളും ആത്മഹത്യയിലേക്ക് എത്തിയത് ഭര്‍ത്താവ് നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതി റിപ്പോര്‍ട്ട് നല്‍കി. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാകാതെ വീട്ടില്‍ എത്തിയപ്പോള്‍ ഫോണിലൂടെ നോബി ഭീഷണി തുടങ്ങി. നിരന്തരം മരിക്കാന്‍ ആവശ്യപ്പെട്ടു.
ഷൈനിയും മക്കളും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും നോബി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ”നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ടു മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ”- എന്നാണ് നോബി ഫോണില്‍ ചോദിച്ചത്. വാട്‌സപ്പില്‍ വിളിച്ചായിരുന്നു നോബിയുടെ ഭീഷണി.
ഇതോടെയാണ് ഷാനി കൂട്ട ആത്മഹത്യ എന്ന തീരുമാനത്തില്‍ എത്തിയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി ലഭിക്കാത്തതിലും ഷൈനി മാനസികമായി ബുദ്ധിമുട്ടിയിരുന്നു. ഇതുകൂടാതെയാണ് നോബിയുടെ ഭീഷണിയും. നോബിക്കെതിരെ നേരത്തെ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. ഇക്കാര്യവും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here