ഇറാന്‍ മുൻ പ്രസിഡന്റിന്‍റെ അപകട മരണത്തിന് പിന്നിലും പേജറോ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇറാന്‍ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപകടമരണംആസൂത്രിതമെന്ന് സംശയിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി. ഹെലികോപ്റ്റര്‍ അപകടത്തിലാണ് റെയ്സി മരിച്ചത്. റെയ്‌സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്‌സി പേജര്‍ ഉപയോഗിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്‌ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരേ നടന്ന പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ ലബനനെയും ഹിസ്ബുള്ളയെയും നടുക്കിയിരിക്കെയാണ് ആരോപണവുമായി ഇറാന്‍ നേതാവ് രംഗത്തെത്തിയത്. പേജര്‍-വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത് ഇറാന്റെ അറിവോടുകൂടിയാണ്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു.
2024 മേയ് 20ന് ആണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടത്. അസര്‍ബയ്ജാന്‍ അതിര്‍ത്തിയിലെ അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രതികൂല കാലാവസ്ഥയില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here