ചന്ദ്രശേഖര്‍ റാവുവിനെ 48 മണിക്കൂര്‍ പ്രചരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന്
May 1, 2024 6:53 PM

ഡല്‍ഹി : ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനെ പ്രചരണത്തില്‍ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പെരുമാറ്റചട്ടം ലംഘിച്ചതിനാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. 2 ദിവസത്തേക്കാണ് വിലക്ക്. ഇന്ന് രാത്രി 8 മണി മുതല്‍ 48 മണിക്കൂറാണ് വിലക്കിന്റെ സമയപരിധി.
പ്രചരണറാലിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയേയും കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജനാണ് കമ്മിഷന് പരാതി നല്‍കിയത്. ചന്ദ്രശേഖര്‍ റാവുവിന്റെ പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here