സാമ്പത്തിക പ്രതിസന്ധി, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ച അടിയന്തര പ്രമേയം ഇന്ന് സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. അടിയന്തര പ്രമേയ നോട്ടീസ് അങ്കമാലി എംഎൽഎ റോജി എം ജോണാണ് മുന്നോട്ട് വച്ചത്. പ്രമേയം ഉച്ചക്ക് ഒരു മണിക്ക് ചർച്ച ചെയ്യാമെന്നാണ് സർക്കാർ അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ സാമ്പത്തിക പ്രതിസന്ധി യാഥാർത്ഥ്യമാണെന്നും ഇതിനുള്ള കാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ ചൂണ്ടികാണിക്കാനുള്ള അവസരമായാണ് ചർച്ചയെ കാണുന്നതെന്നും സർക്കാർ വ്യക്തമാക്കി. രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ ആസൂത്രിതമായി കുടുക്കി എന്ന വിഷയത്തിൽ മാധ്യമ സിൻഡിക്കറ്റ് പുറത്തുകൊണ്ടുവന്ന വാർത്ത വിവാദമായപ്പോൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here