പദ്ധതിവിഹിതം ട്രഷറിയില്‍; പിന്‍വലിക്കലിന് നിയന്ത്രണവും; പണമില്ലാതെ സര്‍വകലാശാലകള്‍; പ്രോജക്ടുകൾ നിർത്തലാക്കുന്നു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർവകലാശാലാവകുപ്പുകൾ പ്രോജക്ടുകൾ നിർത്തലാക്കുന്നു. പദ്ധതിവിഹിതമായി അനുവദിച്ച തുക സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തിരിച്ച് ട്രഷറിയിലേക്ക് മാറ്റേണ്ടിവന്നതാണ് ഗവേഷണപദ്ധതികൾക്ക് കുരുക്കായത്. മാർച്ചിലാണ് സർവകലാശാലാവകുപ്പുകളുടെ പി.ഡി. അക്കൗണ്ടുകളിൽ ബാക്കിവരുന്ന തുക ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ട്രഷറിയില്‍ പണം എത്തിയതോടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി.

ട്രഷറി നിബന്ധനപ്രകാരം ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പിൻവലിക്കുന്നതിന് ധനകാര്യവകുപ്പിന്റെ മുൻകൂർഅനുമതി തേടണം. ട്രഷറി നിയന്ത്രണം കാരണം പണം പിന്‍വലിക്കല്‍ അനിശ്ചിതമായി നീണ്ടതോടെയാണ് പ്രോജക്ടുകൾ സര്‍വ്വകലാശാലകള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നത്.

യുജിസി പിന്തുണയോടെ നടക്കുന്ന പ്രോജക്ടുകൾപോലും സർക്കാര്‍ നടപടി കാരണം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഈ സാമ്പത്തികവർഷം സർവകലാശാലകൾക്ക് പദ്ധതിവിഹിതത്തിൽ അനുവദിച്ച തുകയും ട്രഷറി അക്കൗണ്ടിലായതിനാൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. റിസർച്ച് അസിസ്റ്റന്റുകളെ പിരിച്ചുവിട്ട് പാതിവഴിയിൽ പ്രോജക്ടുകൾ ഉപേക്ഷിക്കുകയാണ് വകുപ്പ് മേധാവികൾ ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top