പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി, കേരളത്തിലെ 12 ഇടങ്ങളിൽ വ്യാപക റെയ്‌ഡ്

കൊച്ചി: കേളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളുമുൾപ്പെടെ പന്ത്രണ്ടോളം സ്ഥലങ്ങളിലാണ് പരിശോധന തുടരുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന. വിദേശത്തുനിന്നടക്കം കേരളത്തിലേക്കെത്തിയ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചതായാണ് സംശയം. പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ ഹവാല പണം എത്തിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എൻഐഎ നേരത്തെ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് പരിശോധന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here