ജയിലില്‍ മാങ്ങ കഴിച്ചത് മൂന്ന് തവണ മാത്രം; പഞ്ചസാര ഉപയോഗിക്കാറേയില്ല; ഇഡി ആരോപണങ്ങള്‍ മാധ്യമ വിചാരണയ്‌ക്കെന്ന് കേജ്‌രിവാള്‍ കോടതിയില്‍

ഡല്‍ഹി : മാധ്യമ വിചാരണയ്ക്കായി അന്വേഷണ ഏജന്‍സി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹി റൗസ് അവന്യൂ കോടതിയെയാണ് ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന കേജ്‌രിവാള്‍ ജാമ്യം നേടുന്നതിന് പ്രമേഹം വര്‍ദ്ധിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. രോഗത്തിന്റെ പേരില്‍ ജാമ്യം നേടാനാണ് ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിനാണ് കേജ്‌രിവാള്‍ മറുപടി നല്‍കിയത്.

ജയില്‍ കഴിയുമ്പോള്‍ മൂന്ന് തവണ മാത്രമാണ് മാമ്പഴം കഴിച്ചത്. ഏപ്രില്‍ എട്ടിന് ശേഷം കഴിച്ചിട്ടേയില്ല. ചായയില്‍ പഞ്ചാസര ഉപയോഗിക്കാറില്ല. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളകിഴങ്ങ് കറിയും കഴിച്ചത് ഒരുതവണ മാത്രമാണ്. ജയില്‍ 48 തവണ മാത്രമാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിച്ചത്. എന്തൊക്കെ ഭക്ഷണമാണ് കഴിച്ചതെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും കേജ്‌രിവാള്‍ കോടതിയെ അറിയിച്ചു.

ഇന്നലെയാണ് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് മാമ്പഴമടക്കമുള്ള ഭക്ഷണങ്ങള്‍ കേജ്‌രിവാള്‍ കഴിക്കുകയാണെന്ന് ഇഡി കോടതിയില്‍ ആരോപിച്ചത്. അംഗീകരിച്ച ഭക്ഷണക്രമമാണോ കേജ്രിവാള്‍ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top